നല്ലസൊപ്പാര ഗുരുസെന്‍റർ സമർപ്പണവും സാംസ്കാരിക സമ്മേളനവും

മന്ദിരസമിതിയുടെ അറുപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റിന്‍റെ വിതരണവും നടത്തും
നല്ലസൊപ്പാര ഗുരുസെന്‍റർ സമർപ്പണവും സാംസ്കാരിക സമ്മേളനവും
നല്ലസൊപ്പാര ഗുരുസെന്‍റർ സമർപ്പണവും സാംസ്കാരിക സമ്മേളനവും
Updated on

മുംബൈ: ശ്രീ നാരായണ മന്ദിരസമിതി നല്ല സൊപ്പാര യൂണിറ്റിനു വേണ്ടി വാങ്ങിയ ഗുരു സെന്‍ററിന്‍റെ സമർപ്പണ ചടങ്ങ് 18 ന് (ഞായറാഴ്ച) രാവിലെ 10 ന് സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ നിർവഹിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സി.കെ. രവീന്ദ്രനാഥ് അറിയിച്ചു. രാവിലെ 6.30 ന് നടക്കുന്ന ശാന്തി ഹവനം, ഗുരുപൂജ, സമൂഹപ്രാർഥന എന്നിവയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. 10.30 മുതൽ നല്ല സൊപ്പാര വെസ്റ്റിലെ ബഹുജൻ വികാസ് അഗാഡി ഹാളിൽ പൊതുസമ്മേളനം ആരംഭിക്കും.

എം. ഐ. ദാമോദരന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ.കെ. പ്രസാദ്, വി.വി. ചന്ദ്രൻ, പി. ഹരീന്ദ്രൻ, സി.കെ. രവീന്ദ്രനാഥ് എന്നിവർ പ്രസംഗിക്കും.

മന്ദിരസമിതിയുടെ അറുപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റിന്‍റെ വിതരണവും നടത്തും. തുടർന്ന് മഹാപ്രസാദവും നൽകും. ഫോൺ: 9699140545

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com