നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഗ്രാമീണ സ്‌കൂള്‍ വികസന പദ്ധതിക്ക് തുടക്കമിട്ടു

സുനില്‍ രാജ് പദ്ധതി ഉദ്ഘാടനം ചെയ്തു
Nanma Charitable Foundation has launched a rural school development project

നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഗ്രാമീണ സ്‌കൂള്‍ വികസന പദ്ധതിക്ക് തുടക്കമിട്ടു

Updated on

മുംബൈ: മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന മലയാളികളുടെ കൂട്ടായ്മയായ നന്മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്ര ഗ്രാമീണ സ്‌കൂള്‍ വികസന പദ്ധതിക്ക് തുടക്കമിട്ടു.

താനെ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലെ വേഹ്ലോളി ഗ്രാമത്തിലെ 10 ജില്ലാ പരിഷത്ത് സ്‌കൂളുകളിലെ 354 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍, നോട്ട് ബുക്കുകള്‍, കുടകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.

ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സുനില്‍ രാജ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രസാദ് നായര്‍ അധ്യക്ഷത വഹിച്ചു. ദിവ്യ നായര്‍, സുലീ കുഞ്ഞുപിള്ള, പ്രമോദ് പിള്ള, നന്ദന, സന്തോഷ് ബാലചന്ദ്രന്‍, സുബിന്‍, ദേവദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com