നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം നടത്തി

എന്‍എംസിഎ പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു
Nashik Malayali Cultural Association Onam Celebrations

നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം

Updated on: 

നാസിക്: നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ 39-ാം വാര്‍ഷികവും ഓണാഘോഷവും നടത്തി. എന്‍എംസിഎ പ്രസിഡന്‍റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സംഘടനയുടെ ചെയര്‍മാനും വ്യവസായിയുമായ ബി.എന്‍. വേണുഗോപാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള നിയമസഭാംഗം ഉല്ലാസ് കോവൂര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

റോട്ടറി ഇന്‍റർനാഷണല്‍ ഡിസ്ട്രിക്ട് 3030 മുന്‍ ഗവര്‍ണര്‍ ആശാ വേണുഗോപാല്‍, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി പ്രദീപ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ പി.വി. ഭാസ്‌കരന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാമൂഹിക സേവനരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി 2026-ലെ എന്‍എംസിഎ വിശിഷ്ട വ്യക്തി പുരസ്‌കാരം പി.വി. ഭാസ്‌കരന് സമ്മാനിച്ചു. പൂനെ ഡി കേരള കമ്പനിയുടെ ജാമിങ് പരിപാടിയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

അത്തപ്പൂക്കളം, വിവിധ മത്സരങ്ങള്‍, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, പരമ്പരാഗത ഓണസദ്യ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍, കലാകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ മെമന്‍റോകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു.

ജനറല്‍ സെക്രട്ടറി അനൂപ് പുഷ്പാംഗതന്‍ സംഘടനയുടെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അക്ഷര എജുക്കേഷണല്‍ അക്കാദമിയിലൂടെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പ്രവാസി ക്ഷേമവും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിതാ സമാജം സെക്രട്ടറി ഡോ. സ്മിത നായര്‍ നന്ദി രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com