ഗൂങ്ഗ്രൂ 2024 നെ വരവേൽക്കാനൊരുങ്ങി നവി മുംബൈ

ഞായറാഴ്ച രാവിലെ 8.00 മുതൽ രാത്രി 10.00 വരെ വാഷിയിലെ സിഡ്‌കോ ഓഡിറ്റോറിയത്തിലാണ് പരിപാടി
ghungroo 2024 fourth season on 30th June
ഗൂങ്ഗ്രൂ 2024 നാലാം സീസൺ ജൂൺ 30 ന്

നവിമുംബൈ: അഖിലേന്ത്യാ നൃത്തോത്സവമായ 'ഗൂങ്ഗ്രൂ 2024' സീസൺ നാല് ജൂൺ 30 ന് നവി മുംബൈയിൽ അരങ്ങേറുന്നു. ആവേശകരമായ പരിപാടി ഞായറാഴ്ച രാവിലെ 8.00 മുതൽ രാത്രി 10.00 വരെ വാഷിയിലെ സിഡ്‌കോ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. അതേസമയം പരിപാടിക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംഘാടക സിന്ധു നായർ അറിയിച്ചു.

രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെ പരിചയസമ്പന്നരും പ്രൊഫഷണൽ കലാകാരന്മാരുടെയും ക്ലാസിക്കൽ നൃത്ത നൃത്യങ്ങൾ അരങ്ങേറും.വൈകീട്ട് 4:00 മണി മുതൽ രാത്രി 8:00 വരെ ഇന്ത്യൻ നാടോടി നൃത്തങ്ങളാണ് അരങ്ങേറുക.

രാത്രി 8:00 മണി മുതൽ രാത്രി 10:00 വരെ പാശ്ചാത്യ, ബോളിവുഡ് നൃത്തങ്ങളോടെ പരിപാടിക്ക് സമാപിക്കും. ഏകദേശം 100 ഗ്രൂപ്പുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1500 ഓളം കലാകാരന്മാരുംആ പരിപാടിയിലൂടെ ഒരു കുടക്കീഴിൽ എത്തുന്നത്. പ്രവേശനം സൗജന്യമാണ്.

Trending

No stories found.

Latest News

No stories found.