

എൻബികെഎസ് - അപ്പോളോ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാംപ് ഡിസംബർ 6 ന്
represntative image
മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം, നെരൂൾ - അപ്പോളോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാംപും പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളും സംഘടിപ്പിക്കുന്നു. ഡിസംബർ 6 ന് ഞായറാഴ്ച രാവിലെ 8.30 മുതൽ 2 മണി വരെ നെരൂൾ സെക്ടർ 5 ലെ എൻ ബി കെ എസ് കോംപ്ലക്സിലാണ് ക്യാംപ്.
സമാജം അംഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ കൂടുതൽ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഉദ്യമം.ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇസിജി, ബോൺ മിനറൽ ഡെൻസിറ്റി, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ദന്ത പരിശോധന, നേത്ര പരിശോധന, ഡോക്ടർ കൺസൽട്ടേഷൻ എന്നീ സേവനങ്ങൾ ക്യാംപിൽ പൂർണമായും സൗജന്യമായിരിക്കും.
കൂടാതെ, മിതമായ നിരക്കിൽ പ്രത്യേക ഹെൽത്ത് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. 299 രൂപയുടെ ഹെൽത്തി ഹാർട്ട് പാക്കേജിൽ സിബിസി, റാൻഡം ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ഇസിജി തുടങ്ങിയവും 299 രൂപയുടെ ഡയബറ്റിസ് സ്‌ക്രീനിംഗ് പാക്കേജിൽ എച്ച്ബി എ1 സി, ഫാസ്റ്റിങ്- പോസ്റ്റ് പ്രൻഡിയൽ ഗ്ലൂക്കോസ് പരിശോധനകളും 299 രൂപയുടെ തൈറോയ്‌ഡ് കോംപ്രിഹെൻസീവ് പ്രൊഫൈൽ പാക്കേജിൽ സിബിസി, ടി3, ടി4, ടി എസ് എച്ച് പരിശോധനകളും 500 രൂപക്ക് 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മാമോഗ്രാം(സ്തനാർബുദം) പരിശോധന(30 പേർക്ക് മാത്രം) 450 രൂപയുടെ പാപ്സ്മി യർ( അർബുദ സാധ്യത) സ്‌ക്രീനിങ് പരിശോധന തുടങ്ങിയവ.
പ്രത്യേക ഹെൽത്ത് പരിശോധനകൾക്ക് 10-12 മണിക്കൂർ ആഹാരം ഒഴിവാക്കണം.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ താഴത്തെ നമ്പറിൽ രജിസ്റ്റർ ചെയ്യുന്നവർക്കേ അവസരം ഉണ്ടാകൂ.
രജിസ്ട്രേഷന്, PR കൺവീനർ, കെ.ടി. നയർ
9819727850
ജന. സെക്രട്ടറി, പ്രകാശ് കാട്ടാക്കട
9702433394
സമാജം ഓഫീസ് നമ്പർ
9769824939