നെരൂള്‍ സമാജം സാഹിത്യ സായാഹ്നം ശ്രദ്ധ പിടിച്ച് പറ്റി

വിവിധ പ്രായത്തിലുള്ളവര്‍ കഥകളും കവിതകളും അവതരിപ്പിച്ചു

Nerul Samajam Literary Evening attracts attention

നെരൂള്‍ സമാജം സാഹിത്യ സായാഹ്നം ശ്രദ്ധ പിടിച്ച് പറ്റി

Updated on

മുംബൈ: നിര്‍മിത ബുദ്ധിയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന കാലഘട്ടങ്ങളില്‍ അതിലും വേഗം വ്യാപിക്കുന്നു സ്വാഭവികമായ മണ്ടത്തരത്തിന്റെ ചതിക്കുഴികള്‍ മനസിലാക്കേണ്ടത് ഇന്നത്തെ യുവതയുടെ കര്‍ത്തവ്യമാണെന്ന് അഭിഭാഷകനും മോട്ടിവേഷന്‍ സ്പീക്കറുമായ ജേക്കബ് ജോസഫ് പറഞ്ഞു. നവി മുംബൈ കേരളീയ സമാജത്തിന്‍റെ സാഹിത്യ ചര്‍ച്ചാ വേദിയായ അക്ഷരസന്ധ്യയുടെ കുട്ടികളുടെ എഴുത്തിനെ പരിചയപ്പെടുത്തുന്ന 'തളിരുകള്‍' എന്ന സാഹിത്യ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

സാഹിത്യ സായാഹ്നത്തില്‍ ഗായത്രി ഗോപകുമാര്‍ അവതരിപ്പിച്ച സ്വന്തം കവിതയായ ''കോണ്‍വര്‍സേഷന്‍ വിത്ത് എ മെഷീന്‍'' ആധുനിക ചിന്തകളുടെ സൂക്ഷ്മ സ്പന്ദനങ്ങള്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നു. മനുഷ്യനും മെഷീനും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങളായിരുന്നു ഇരിപത്തിമൂന്നുകാരിയ ഗായത്രിയുടെ കവിത.‌

കറേജ് ദ ട്രൂ ടെസ്റ്റ് എന്ന പേരില്‍ വൈഷ്ണവി വിജയന്‍ അവതരിപ്പിച്ച കവിത ബാല്യം എങ്ങിനെയാണ് സമകാലീനമായ പ്രതിസന്ധികളെ നേരിടുന്നത് എന്നതിനെ ആസ്പദമാക്കിയായിരുന്നു. വീണും തളര്‍ന്നും പോകുന്ന ബാല്യമെങ്ങിനെ സത്യസന്ധമായി പോരാടുന്നു എന്ന വൈഷ്ണവി കവിതയിലൂടെ പറയുന്നു.

സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച യശ്വസ്വിനി ഷെട്ടിയുടെ സ്വന്തം കൃതിയായ ''ദി ലൂമിന ഗാര്‍ഡിയന്‍സ്'' എന്ന നോവലെറ്റ് സൃഷ്ടിപരമായ അവതരണങ്ങളിലൂടെ വേദിയെ സജീവമാക്കി. പുതുകാലത്തിന്‍റെ ബിംബങ്ങളിലൂടെയാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ യശസ്വിനി പുതിയ പേരാട്ടങ്ങള്‍ പറഞ്ഞു വെച്ചത്.

അയാന്‍ സുരേഷ് നായര്‍ അവതരിപ്പിച്ച കഥയായ ജോണ്‍ ആന്‍ഡ് ഹിസ് അലീന്‍ ഫ്രണ്ട്‌സില്‍ സൗഹൃദത്തിന്റെ അതുല്യമായ ഭാവങ്ങള്‍ അവതരിപ്പിച്ചു.

കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാജത്തിന്റെ മലയാളം മിഷന്‍ അധ്യാപിക മിനി വര്‍ഗ്ഗീസ് സമാജം ഭാരവാഹികളോടൊത്ത് ചേര്‍ന്ന് നല്‍കി.

കെ കെ മോഹന്‍ദാസ്, സരിത സജിത്‌ലാല്‍, കെ ടി നായര്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com