എൻബികെഎസിന്‍റെ ഓണാഘോഷം ഒക്ടോബർ 13ന്

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ , എം എൽ എമന്ദാ വിജയ് മാത്രെ , നവി മുംബൈ പോലീസ് കമ്മീഷണർ മിലിന്ദ് ബാരാംബേ എന്നിവർ മുഖ്യാതിഥികളായിരിക്കും.
nkbs onam celebration
എൻബികെഎസിന്‍റെ ഓണം ഒക്ടോബർ 13ന്
Updated on

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 13 ഞായറാഴ്ച സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ (ഫിഷറീസ് , മൃഗസംരക്ഷണം, ക്ഷീര വകുപ്പ് സഹമന്ത്രി) മന്ദാ വിജയ് മാത്രെ , എം എൽ എ, നവി മുംബൈ പോലീസ് കമ്മീഷണർ മിലിന്ദ് ബാരാംബേ തുടങ്ങിയവർ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥികളായിരിക്കുമെന്ന് സമാജം ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട അറിയിച്ചു.

നെരൂൾ, സെക്ടർ 19 A, ബാനു ശാലി വാഡി ഹാളിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് രാവിലെ 10 മണിക്ക് തിരി തെളിയും.

nkbs onam celebration
എൻബികെഎസിന്‍റെ ഓണം ഒക്ടോബർ 13ന്

തുടർന്ന് സമാജം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, ലളിതഗാനം, സിനിമാ ഗാനം, തിരുവാതിരക്കളി, സ്കിറ്റ്, വടം വലി മത്സരം, ഉറിയടി മത്സരം തുടങ്ങി ആർപ്പുവിളികളോടെ പരിസമാപ്തി കുറിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com