നോര്‍ക്ക പ്രചാരണ മാസാചരണം ജൂണ്‍ 15 മുതല്‍

കേരളത്തിന് പുറത്ത് 2 വര്‍ഷമായി തമാസിക്കുന്നവര്‍ക്ക് നോര്‍ക്ക ഐഡി കാര്‍ഡ്
NORKA campaign month begins from June 15

നോര്‍ക്ക പ്രചാരണ മാസാചരണം ജൂണ്‍ 15 മുതല്‍

NORKA ROOTS

Updated on

മുംബൈ: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രചരണ മാസാചരണം സംഘടിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെയാണ് കാമ്പയിന്‍. പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ്, ഇതര സംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കായുള്ള ഐഡി കാര്‍ഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രവാസികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഐഡി കാര്‍ഡ് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാനും, കാലാവധി കഴിഞ്ഞവ പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം.

കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന 18-നും 70-നും ഇടയില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക ഐഡി കാര്‍ഡിന് അപേക്ഷിക്കാം. 408 രൂപ ഒറ്റത്തവണ പ്രീമിയം അടച്ചാല്‍ അപകട മരണങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെയും, ഭാഗികമായോ പൂര്‍ണ്ണമായോ ഉള്ള അംഗവൈകല്യങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഈ കാര്‍ഡിന്റെ കാലാവധി 3 വര്‍ഷമാണ്.

18-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയും ലഭ്യമാണ്. 661 രൂപ ഒറ്റത്തവണ പ്രീമിയം വഴി ഗുരുതരമായ രോഗങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെയും, അപകടമരണത്തിന് 3 ലക്ഷം രൂപയും, അംഗവൈകല്യങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. കൂടാതെ, നോര്‍ക്ക ഐഡി കാര്‍ഡുള്ളവര്‍ക്ക് സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിലും അംഗമാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് -96459 61125, 8281567805, 99619 83747

logo
Metro Vaartha
www.metrovaartha.com