സ്വാതന്ത്ര്യം എന്നത് തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ള അനുവാദമല്ലെന്ന് അജിത് ഡോവല്‍

ലോകമാന്യ തിലക് നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം
Freedom is not the license to act as one pleases, says Ajit Doval.

അജിത് ഡോവല്‍ലോകമാന്യ തിലക് നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു

Updated on

മുംബൈ: സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ അര്‍ഥത്തെക്കുറിച്ച് യുവതലമുറയ്ക്ക് ഉപദേശവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സ്വാതന്ത്ര്യം എന്നത് തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ള അനുവാദമല്ലെന്നും, മറിച്ച് അത് രാഷ്ട്രനിര്‍മാണത്തിനുള്ള വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച, പുണെയില്‍ 'ലോകമാന്യ തിലക് നാഷണല്‍ അവാര്‍ഡ് 2026' ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വികസനത്തില്‍ വലിയ പങ്ക് വഹിക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ച ഡോവല്‍, രാജ്യം അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിലാഷങ്ങളേക്കാള്‍ ഉപരിയായി ദേശീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി കൂട്ടായ പരിശ്രമം നടത്താനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സമയത്തെ, 'പാഴാക്കാന്‍ പാടില്ലാത്ത അപൂര്‍വ്വമായ അവസരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉത്തരവാദിത്തവും സുതാര്യതയും ആവശ്യപ്പെടാനുള്ള അവകാശം ജനാധിപത്യ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് യുവാക്കള്‍ വാദിക്കുന്നത്.

എന്നാല്‍ സ്വാതന്ത്ര്യം ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കണം. രാഷ്ട്രനിര്‍മ്മാണത്തിന് പൊതുജീവിതത്തില്‍ മുന്‍ഗണന നല്‍കണണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പുണെയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2026-ലെ ലോകമാന്യ തിലക് നാഷണല്‍ അവാര്‍ഡ് ഡോവലിന് സമ്മാനിച്ചു.

logo
Metro Vaartha
www.metrovaartha.com