മാതാ അമൃതാനന്ദമയി പുനെയില്‍

രാവിലെ 10.30 മുതല്‍ പ്രഭാഷണം
Mata Amritanandamayi in Pune today and tomorrow

മാതാ അമൃതാനന്ദ മയി

Updated on: 

പുനെ: ഭാരതയാത്രയുടെ ഭാഗമായി പുണെയില്‍ എത്തിയ മാതാ അമൃതാനന്ദമയി 14, 15 തീയതികളില്‍ ഭക്തര്‍ക്ക് പുനെയില്‍ ദര്‍ശനം നല്‍കും. നിഗ്ഡി, യമുനാനഗറിലുള്ള മാതാ അമൃതാനന്ദമയി മഠത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവിധ ആത്മീയ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ പ്രഭാഷണം, ഭജന, ധ്യാനം, ദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും.

ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി പ്രത്യേക ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസങ്ങളിലും രാവിലെ 6.30 മുതല്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് ടൈം കാര്‍ഡുകള്‍ വിതരണംചെയ്യും. ഭജന, ധ്യാന പരിപാടികള്‍ക്കുശേഷം ടൈം കാര്‍ഡുകള്‍ക്ക് പകരം ദര്‍ശന ടോക്കണുകള്‍ നല്‍കും. മഠത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടോക്കണ്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും ദര്‍ശനം അനുവദിക്കുക. നേരത്തെ എത്തിച്ചേരുന്നവര്‍ക്ക് ടൈം കാര്‍ഡ് വിതരണത്തില്‍ മുന്‍ഗണന ലഭിക്കും.