സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും നേര്‍ച്ചപ്പണം മോഷ്ഠിച്ചു; മഹാരാഷ്ട്രയില്‍ വിവാദം

ഷിന്‍ഡെയ്ക്ക് അയച്ച കത്ത് പുറത്ത് വിട്ട് രാജ് താക്കറെ
Offering money stolen from Siddhivinayak Temple; controversy in Maharashtra.

സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും നേര്‍ച്ചപ്പണം മോഷ്ടിച്ചു

Updated on

മുംബൈ: അയോധ്യയില്‍ മോഷണത്തിന്‍റെ പേരില്‍ നാണം കെട്ട ബിജെപിക്ക് വീണ്ടും തിരിച്ചടിയായി മുംബൈയില്‍ നിന്നൊരു മോഷണവാര്‍ത്ത. പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണത്തില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. വിഷയം ചൂണ്ടിക്കാണിച്ച് ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് അയച്ച കത്ത് പുറത്ത വന്നതോടെയാണ് നാണക്കേടായത്.

കത്തിലെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ക്ഷേത്രത്തില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 18 കോടി രൂപ മോഷണം പോകുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ ആരോപിച്ചതോടെ വിഷയം രാഷ്ട്രീയവിവാദമായി മാറുകയാണ്.

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍നിന്ന് പണം മോഷ്ഠിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ ഉന്നതതല സര്‍ക്കാര്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 2026 ഏപ്രില്‍ 21-നാണ് ട്രസ്റ്റ് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പണം മോഷ്ഠിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാര്‍ അറസ്റ്റിലായതിന് ശേഷം ക്ഷേത്രത്തിലെ പ്രതിവാര കാണിക്കയില്‍ വലിയ വര്‍ധനവുണ്ടായതായി ട്രസ്റ്റികള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com