ദഹിസര്‍ മലയാളി സമാജം സെമിനാര്‍

ഡോ കീര്‍ത്തന മധുസൂധനന്‍ ക്ലാസ് നയിക്കും

Dahisar Malayali Samajam is organizing a health awareness seminar.

ദഹിസര്‍ മലയാളി സമാജം സെമിനാര്‍ സംഘടിപ്പിക്കുന്നു

Updated on

മുംബൈ: മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ദഹിസര്‍ മലയാളി സമാജം മണ്‍സൂണ്‍ ഹെല്‍ത്ത് അവയര്‍നസ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ആയുര്‍വേദ വിദഗ്ധ ഡോ. കീര്‍ത്തന മധുസൂദനന്‍ ക്ലാസ്സ് നയിക്കും. പ്രഭാഷണത്തോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് സംശയനിവാരണത്തിനായി ചോദ്യോത്തര സെഷനും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 19-ന് ദഹിസര്‍ ഈസ്റ്റ്, സി.എസ്. റോഡ് നമ്പര്‍ 2, ആനന്ദ് നഗറിലുള്ള ലെക്‌സിക്കണ്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍.മഴക്കാലത്ത് ആരോഗ്യസംരക്ഷണം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, കാലാവസ്ഥാനുസൃതമായ ഭക്ഷണക്രമവും ജീവിതശൈലിയും, ആയുര്‍വേദ പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പ്രായോഗികമായ അറിവുകള്‍ ഈ സെമിനാറിലൂടെ ലഭ്യമാകും. 9321219374.

logo
Metro Vaartha
www.metrovaartha.com