

തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
മുംബൈ: മുംബൈയില്‍ ദീപാവലി പ്രമാണിച്ച് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. നവംബര്‍ ഒന്‍പതാം തീയതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മുംബൈ നഗരത്തിലും മുംബൈ സബര്‍ബന്‍ ജില്ലകളിലുമുള്ള സര്‍ക്കാര്‍, ഓഫീസുകള്‍ക്കാണ് ഈ പുതിയ ഉത്തരവ് ബാധകമാകുന്നത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രത്യേക പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലി ആഘോഷങ്ങള്‍ ചൊവ്വാഴ്ചയാണ് സമാപിക്കുന്നത്.