

മലയാളി അസോസിയേഷന്‍ ഈസ്റ്റ് പൂനെയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം
പൂനെ: മലയാളി അസോസിയേഷന്‍ ഈസ്റ്റ് പൂനെ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6ന് വഗോളി കേശ്നന്ദ് ഫാത്തയിലുള്ള ലൈഫ്ലൈന്‍ ഹോസ്പിറ്റലിന് സമീപമുള്ള ശ്രേയസ് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് 5 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും ഹാസ്യകലാകാരനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പൂനെയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാന്‍ ജയരാജ് വാര്യരുടെ സാന്നിധ്യം മാറ്റുകൂട്ടും.
ആഘോഷ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 8956291234, 9922130842, 9922265946 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.