ട്രൂ ഇന്ത്യൻ 'വീണ്ടും വസന്തം' സംഘാടകസമിതി രൂപീകരിച്ചു

മുതിർന്ന തലമുറയെ ആദരിക്കാനായി ഒരുക്കുന്ന ' വീണ്ടും വസന്തം ' പരിപാടിയിൽ യുവതലമുറയിലെ പ്രതിഭകളുടെ തെരഞ്ഞെടുക്കപെട്ട കലാപരിപാടികളും ഉണ്ടാകും.
tru indian
ട്രൂ ഇന്ത്യൻ 'വീണ്ടും വസന്തം' സംഘാടകസമിതി രൂപീകരിച്ചു
Updated on

താനെ: ഡോംബിവില്ലി മലയാളികളുടെയും മറുനാടൻ മലയാളികളുടെയും സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ' വീണ്ടും വസന്തം' എന്ന സാംസ്‌കാരിക പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ടി.ആർ. ചന്ദ്രൻ, ഉമാ എസ് നായർ, താര പ്രേമൻ, ബിൽഷ ബാബുരാജ്, അഡ്വ. എ. സുകുമാരൻ. ജോസ് വർഗീസ്, വിജിതാശ്വൻ നായർ. രാജൻ പുതിയേടം, രാംദാസ് മേനോൻ, മിനി വേണുഗോപാൽ, നിഷ മനോജ് നായർ, അംബിക വാരസ്യാർ, ദിനേശ് നായർ എന്നിവരാണ് സംഘാടകസമിതി അംഗങ്ങൾ.

നവംബർ 9 ന്, ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ്‌ ഹാളിൽ ' വീണ്ടും വസന്തം ' സംഘടിപ്പിക്കും. കലാ, സാംസ്‌കാരിക, സാഹിത്യ, സംഘടന രംഗത്ത് അവിസ്മരണീയമായ സംഭാവനകൾ നൽകുകയും, പുതിയ തലമുറക്ക് മാർഗ്ഗ ദർശികളാകുകയും ചെയ്ത മുതിർന്ന മറുനാടൻ മലയാളി പ്രതിഭകളെ ആദരിക്കുന്ന പരിപാടിയാണ് 'വീണ്ടും വസന്തം' .

നാടകം, സംഗീതം, നൃത്തം,സംഗീതാലാപനം, പത്രപ്രവർത്തനം, ചിത്രരചന, വിദ്യഭ്യാസം, ആതുര സേവനം തുടങ്ങിയ വൈവിധ്യമാർന്ന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും, കേരളീയ സുകുമാര കലകൾ മറ്റുള്ളവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്ന മറുനാടൻ മലയാളി പ്രതിഭകളെയും അനുമോദിക്കും.

പല കാരണങ്ങളാൽ മഹാനഗരത്തിൽ എത്തുകയും, സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുകയും, ജീവിതക്ലേശങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്‍റെ ഇഷ്ട്ടവിഷയങ്ങൾ പരിശീലിക്കാനും, പിന്നീട് മറ്റുള്ളവർക്ക് പരിശീലനം നൽകാൻ ശ്രമിക്കുകയും ചെയ്ത സുമനസ്സുകളുടെ കൂടിച്ചേരലായാണ് 'വീണ്ടും വസന്തം ' എന്ന പരിപാടികൊണ്ട് ട്രൂ ഇന്ത്യൻ വിഭാവനം ചെയ്യുന്നതെന്ന് ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ്ങ് ഡയറക്റ്റർ അംബിക വാരസ്യാർ അറിയിച്ചു. മുതിർന്ന തലമുറയെ ആദരിക്കാനായി ഒരുക്കുന്ന ' വീണ്ടും വസന്തം ' പരിപാടിയിൽ യുവതലമുറയിലെ പ്രതിഭകളുടെ തെരഞ്ഞെടുക്കപെട്ട കലാപരിപാടികളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.