വനിതാ ജീവനക്കാരെ പീഡിപ്പിച്ച ഐടി ടീം ലീഡര്‍മാര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം

 Team leaders arrested for harassing female employees

വനിതാ ജീവനക്കാരെ പീഡിപ്പിച്ച ഐടി ടീം ലീഡര്‍മാര്‍ അറസ്റ്റില്‍

Updated on

നാസിക്: വനിതാ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ച കേസില്‍ ഐടി കമ്പനിയിലെ 6 സീനിയര്‍ ജീവനക്കാര്‍ അറസ്റ്റിലായി. ടീം ലീഡര്‍മാരാണു പിടിയിലായത്. ഇവര്‍ക്കെതിരേ 9 കേസെടുത്തതില്‍ എട്ടും വനിതാ ജീവനക്കാരുടെ പരാതിയിലാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചുള്ള പുരുഷ ജീവനക്കാരന്‍റെ പരാതിയിലും കേസെടുത്തിട്ടുണ്ട്

പീഡന പരാതി അവഗണിക്കാന്‍ നിര്‍ദേശിച്ച എച്ച്ആര്‍ വിഭാഗം മേധാവിക്കെതിരെയും കേസെടുത്തു.

ഐടി കമ്പനിയില്‍ മുന്നൂറിലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അറസ്റ്റിലായവരില്‍ 5 പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തുടരന്വേഷണത്തിനു പ്രത്യേക സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com