പഞ്ചാരിമേളം അരങ്ങേറ്റം ഞായറാഴ്ച മൂകാംബിക ക്ഷേത്രത്തില്‍‌

ധ്വനി കലാക്ഷേത്രയുടെ നേതൃത്വത്തില്‍

Pancharimelam debuts today at Mookambika Temple

പഞ്ചാരിമേളം അരങ്ങേറ്റം ഞായറാഴ്ച മൂകാംബിക ക്ഷേത്രത്തില്‍‌

Updated on

മുംബൈ: മലയാളി സമാജം ഫൗണ്ടേഷന്‍ ഘണ്‍സോളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ധ്വനി കലാക്ഷേത്ര'യിലെ വിദ്യാര്‍ത്ഥികളുടെ പഞ്ചാരി മേളം അരങ്ങേറ്റം ഞായറാഴ്ച (12-04-2026) വൈകിട്ട് 6 മുതല്‍ ഘണ്‍സോളി ശ്രീ മൂകാംബിക ദേവി ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു. പ്രശസ്ത കലാകാരനും പരിശീലകനുമായ ശരത് നായരുടെ നേതൃത്വത്തില്‍ ചെണ്ടവാദ്യം അഭ്യസിച്ച ഏഴ് വിദ്യാര്‍ഥികളാണ് ആദ്യമായി പഞ്ചാരി മേളം അവതരിപ്പിക്കുന്നത്.

കേരളത്തിന്റെ തനത് ക്ഷേത്രകലാരൂപമായ പഞ്ചാരി മേളം, താളസമന്വയവും സംഘാടനമികവും ആവശ്യമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ്. ഈ കലാരൂപത്തിലൂടെ പുതുതലമുറയെ പരിശീലിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ 'ധ്വനി കലാക്ഷേത്ര' നിര്‍ണായക പങ്കുവഹിച്ചുവരികയാണ്.

സംഘടനാ പ്രവര്‍ത്തകരും പ്രദേശവാസികളും ഈ സാംസ്‌കാരിക ആഘോഷത്തില്‍ പങ്കുചേരാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കലാപ്രേമികള്‍ക്ക് അപൂര്‍വ്വമായ ഒരു അനുഭവമായിരിക്കും ഈ അരങ്ങേറ്റമേളമെന്ന് സംഘാടകര്‍ അറിയിച്ചു

logo
Metro Vaartha
www.metrovaartha.com