

ഐരോളി അയ്യപ്പക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷവും കലാപരിപാടികളും
നവിമുംബൈ : മണ്ഡലകാലത്തോടനുബന്ധിച്ച് ഐരോളി അയ്യപ്പക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷവും കലാപരിപാടികളും സംഘടിപ്പിക്കുന്നു. നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം ആറിന് ദീപാരാധനയോടെയും ദീപാലങ്കാരത്തോടെയും ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 6.20ന് ഭഗവതിസേവ നടക്കും.
വൈകിട്ട് ഏഴിന് നിഷ ഷണ്മുഖന്‍, ധ്വനി കരുണ്‍, ജിഷ കരുണ്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 7.15-ന് അയ്യപ്പ ഭക്തര്‍ അവതരിപ്പിക്കുന്ന തിരുവാതിരയും 7.30ന് ശ്രീ ഹരി ഭജന്‍ മണ്ഡല്‍ അവതരിപ്പിക്കുന്ന ഭജനും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ശേഷം അന്നദാനവും നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9820835724.