പൻവേൽ ട്രക്കിങ്ങിനിടെ മല മുകളിൽ കുടുങ്ങിയ എട്ട് പേരെ പോലീസ് രക്ഷപ്പെടുത്തി

മലമുകളിലേക്ക് പോകാൻ ഉദ്ദേശിച്ചിരുന്ന സംഘം വനമേഖലയിലേക്ക് വഴി തെറ്റി പോവുകയായിരുന്നു
പൻവേൽ ട്രക്കിങ്ങിനിടെ മല മുകളിൽ കുടുങ്ങിയ എട്ട് പേരെ പോലീസ് രക്ഷപ്പെടുത്തി
പൻവേൽ ട്രക്കിങ്ങിനിടെ മല മുകളിൽ കുടുങ്ങിയ എട്ട് പേരെ പോലീസ് രക്ഷപ്പെടുത്തി
Updated on

നവിമുംബൈ: പൻവേലിലെ മല മുകളിൽ കുടുങ്ങിയ എട്ട് പേരടങ്ങുന്ന സംഘത്തെ നാലു മണിക്കൂർ കഠിനമായ ശ്രമത്തിന് ശേഷം പൻവേൽ സിറ്റി പോലീസ് രക്ഷപ്പെടുത്തി. നാല് കുട്ടികളും മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമുൾപ്പെടെ നെരൂളിൽ നിന്നുള്ള സംഘമാണ് മാതാജി തെക്ഡിയിലെ മല മുകളിൽ ട്രക്കിങ്ങിന് പോയത്. ഇതിന് പിന്നിൽ പാച്ച് പീർ മലയുണ്ട്. മലമുകളിലേക്ക് പോകാൻ ഉദ്ദേശിച്ചിരുന്ന സംഘം വനമേഖലയിലേക്ക് വഴി തെറ്റി പോവുകയും പിന്നീട് അവിടെ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആവുകയും ചെയ്തതായി പോലീസ് പറഞ്ഞു. രാവിലെ 9.30 ഓടെ മലകയറ്റം ആരംഭിച്ച സംഘം ഉച്ചകഴിഞ്ഞ് 3.30 ഓടെ തിരിച്ച് പോകാനുള്ള വഴി അറിയാതെ ആവുകയും ആയിരുന്നു. പിന്നീട് സംഘം ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെടുകയും അവർ ഉടനെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

'സംഭവം അറിഞ്ഞ ഉടനെ ഞങ്ങൾ പോകാൻ തീരുമാനിച്ചു,ഏകദേശം 3.35 ന് ഞങ്ങൾ പോലീസ് സ്റ്റേഷനിൽ നിന്ന് എട്ട് പേരടങ്ങുന്ന ഒരു സംഘം അവരെ തേടി പുറപ്പെട്ടു. മലയോരത്തുള്ള നന്ദ്ഗാവ് ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായവും ഞങ്ങൾക്ക് ലഭിച്ചു. ഗ്രാമത്തിൽ നിന്നുള്ള അഞ്ചോളം പേർ ഞങ്ങളോടൊപ്പം ചേർന്നു,” പൻവേൽ സിറ്റി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് പോലീസ് ഇൻസ്പെക്ടർ സ്വപ്നിൽ കേദാർ പറഞ്ഞു. കനത്ത മഴയും മലയിൽ മൂടൽമഞ്ഞ് നിറഞ്ഞതും മൂലം ഒരുപാട് ബുദ്ധിമുട്ടി. ഇത് സംഘത്തിന് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും അവസാനം ലക്ഷ്യം കണ്ടു.

'ഞങ്ങൾ അവരുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞങ്ങളെ അനുഗമിച്ച ഗ്രാമീണർക്ക് ഈ വഴിയെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. അവരെ കണ്ടെത്താൻ ഞങ്ങൾക്ക് ഏകദേശം മൂന്നര മണിക്കൂർ എടുത്തു.

പൻവേൽ സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ നിതിൻ താക്കറെയുടെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പ്രവീൺ ഭഗത്, അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സ്വപ്നിൽ കേദാർ, പൊലീസ് സബ് ഇൻസ്പെക്ടർ വിനോദ് ലാബ്ഡെ, പൊലീസ് കോൺസ്റ്റബിൾമാരായ കിഷോർ ബോർസെ, പരേഷ് മാത്രേ, മുരളി പാട്ടീൽ, പൊലീസ് നായിക് ഭൗസാഹേബ് ലോന്ദ് എന്നീവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com