എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരിയെ ആക്രമിച്ച യാത്രക്കാരിയെ പൊലീസിന് കൈമാറി

ബോർഡിംഗുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം.
air india
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരിയെ ആക്രമിച്ച യാത്രക്കാരിയെ പൊലീസിന് കൈമാറി
Updated on

മുംബൈ: മുംബൈ വിമാനത്താവളത്തിലെ കൗണ്ടറിൽ വെച്ച് എയർ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരിയെ മർദിച്ച യാത്രക്കാരിയെ പോലീസിന് കൈമാറിയെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് യാത്രക്കാരി ജീവനക്കാരിയെ ആക്രമിച്ചത്. "സെപ്റ്റംബർ ഒന്നിന്, മുംബൈ എയർപോർട്ടിൽ വെച്ച് ഒരു യാത്രക്കാരി ഞങ്ങളുടെ ഗ്രൗണ്ട് ഓപ്പറേഷൻസ് പാർട്ണറുടെ സ്റ്റാഫ് അംഗത്തോട് മോശമായി പെരുമാറി. ഡ്യൂട്ടി മാനേജർ ഉടൻ തന്നെ സിഐഎസ്എഫിനെ അറിയിക്കുകയും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി യാത്രക്കാരിയെ പോലീസിന് കൈമാറുകയും ചെയ്തു,” എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ബോർഡിംഗുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com