ശിവേസന ന്യൂനപക്ഷ വിഭാഗം കല്യാണ്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്‍റായി പോളി ജേക്കബ്

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഭാരവാഹിയാകുന്നത്

Pauly Jacob appointed as President of the Shiv Sena Minority Wing for the Kalyan Lok Sabha constituency

ശിവേസന ന്യൂനപക്ഷ വിഭാഗം കല്യാണ്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റായി പോളി ജേക്കബ്

Updated on

മുംബൈ: ശിവസേന കല്യാണ്‍ ലോക്‌സഭ മണ്ഡലത്തിന്‍റെ ന്യൂനപക്ഷ (ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി) വിഭാഗം പ്രസിഡന്‍റായി പോളി ജേക്കബിനെ വീണ്ടും തെരഞ്ഞെടുത്തു. താനെ ടെമ്പിനാക്ക ആനന്ദാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ശിവസേന ന്യൂനപക്ഷ സമിതി സംസ്ഥാന പ്രസിഡന്‍റ് ജെറി ഡേവിഡ് നിയമനപത്രം കൈമാറി.

40 വര്‍ഷത്തിലേറെയായി മുംബൈയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പൊതുസേവന മേഖലകളില്‍ സജീവ സാന്നിധ്യമായ പോളി ജേക്കബ്, തൃശൂര്‍ സ്വദേശിയാണ്. സംഘടനാ പ്രവര്‍ത്തനത്തിലും ജനസേവന രംഗത്തും ദീര്‍ഘകാലമായി സജീവമാണ്.

logo
Metro Vaartha
www.metrovaartha.com