ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മറാഠി സ്‌കൂളിലാണ് പഠനോപകരണം നല്‍കിയത്
Hill Garden Ayyappa Bhakta Sangham distributed study materials.

ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Updated on

മുംബൈ: താനെ ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം വിദ്യാഭ്യാസ സേവന പദ്ധതിയുടെ ഭാഗമായി പാല്‍ഘര്‍ ജില്ലയിലെ വസായ് താലൂക്കിലെ മാല്‍ജിപാഡ പ്രദേശത്തുള്ള സസുപാഡ ജില്ലാ പരിഷദ് മറാഠി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

സംഘടനയുടെ സെക്രട്ടറി ശശികുമാര്‍ നായര്‍, സന്നദ്ധപ്രവര്‍ത്തകനായ മിലിന്ദ് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പഠനോപകരണ വിതരണം നടത്തിയത്.

താനെ നഗരത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഈ ആദിവാസി മേഖലയിലെ സ്‌കൂളിന് ആദ്യമായാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കെല്ലാം ലഘുഭക്ഷണവും നല്‍കി.

logo
Metro Vaartha
www.metrovaartha.com