

ബിഎംസിയിലെ 79 കോര്‍പറേറ്റര്‍മാരുടെ വിജയത്തെ ചോദ്യം ചെയ്ത് ഹര്‍ജി
മുംബൈ: മുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. 79 കോര്‍പ്പറേറ്റര്‍മാരുടെ വിജയത്തെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വോട്ടെണ്ണലിലെ ക്രമക്കേടുകള്‍, നാമനിര്‍ദ്ദേശ പത്രികകളിലെ പോരായ്മകള്‍, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുംബൈയിലെ വിവിധ കോടതികളില്‍ കൗണ്‍സിലര്‍മാര്‍ക്കെതിരേ കൂട്ടത്തോടെ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ സമയത്ത് ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുത്തു എന്നും, വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം.
കോടതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കല്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് കേസില്‍ ഹാജരാകുന്നത്. ശിവസേനയില്‍ നിന്ന് ബിജെപി ബിഎംസി പിടിച്ചെടുത്തിരുന്നു.