പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കു നൽകിവരുന്ന 2026 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ വിതരണം ചെയ്യും
Prateshwara Foundation Award Distribution and Onam Celebration on September 6th

പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

Updated on

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ പുരസകാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്നു. പരിപാടിയുടെ ഉൽഘാടനം രാവിലെ 10 മണിക്ക് കേന്ദ്രമന്ത്രി ശ്രീപദ് നായിക് നിർവഹിക്കും പാൽഘർ എംപി ഡോ. ഹേമന്ത് സവ്‌ര എംഎൽഎ മാരായ രാജൻ നായിക് സ്നേഹ ദൂബെ പണ്ഡിറ്റ് തുടങ്ങി സാമൂഹ്യ സാംസ്ക്കാരി രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കു നൽകിവരുന്ന 2026 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടാകും. വാർഷിക പരിപാടിയുടെ ഭാഗമായുള്ള സാഹിത്യ ശിൽപ്പശാല ഓഗസ്റ്റ് ആദ്യവാരം നടക്കും. വി.ആർ. സുധീഷ് അദ്ധ്യക്ഷത വഹിക്കും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള സാഹിത്യകാരൻമാർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി കവിത ചെറുകഥാ രചനാ മത്സരം സംഘടിപ്പിക്കുന്നുണ്ട് വിശദവിരങ്ങൾ പിന്നീട് അറിയിക്കും. വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

logo
Metro Vaartha
www.metrovaartha.com