പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങി ബോംബെ യോഗക്ഷേമയുടെ 'പ്രവാസം'

ഞായറാഴ്ച കീട്ട് 5 മണിക്ക് വാഷി കേരള ഹൗസിൽ പ്രകാശനം നടത്തും
പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങി ബോംബെ യോഗക്ഷേമയുടെ 'പ്രവാസം'
Updated on

നവിമുംബൈ: ബോംബെ യോഗക്ഷേമയുടെ പ്രവാസം ത്രൈമാസ മാസിക പുനഃപ്രസിദ്ധീകരിക്ക പ്പെടുന്നു. പ്രകാശന കർമ്മം ഇന്ന് വൈകീട്ട് 5 മണിക്ക് വാഷി കേരള ഹൗസിൽ സംഘടിപ്പിക്കും.‌പുതുമകളുമായാണ് പ്രവാസമെത്തുന്നതെന്നും സഭയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചാണ് പ്രവാസം പുനഃപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്നും ബോംബെ യോഗ ക്ഷേമസഭ പ്രസിഡന്‍റ് രാധാകൃഷ്ണൻ മുണ്ടയൂർ പറഞ്ഞു.

കൂടാതെ ഗോൾഡൻ ജൂബിലി വർഷത്തിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ ആഘോഷപരിപാടികളെപ്പറ്റിയുള്ള കൂടിയാലോചനയ്ക്കുള്ള വേദികൂടിയാകും ഇന്നത്തെ പ്രകാശന ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com