"ജയിലിൽ വച്ച് കുഞ്ഞിന് ജന്മം നൽകേണ്ടി വരുന്നത് ഒരു സ്ത്രീക്ക് താങ്ങാനാവില്ല"; ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം

പ്രതി നിദാ ഖാന് നിലവിൽ 5 മാസം ഗർഭിണിയാണ്
pregnant-accused-nida-khan-granted-bail-in-tcs-religious-conversion-case

നിദാ ഖാന്

Updated on

മുംബൈ: വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈം​ഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗർഭിണിയാണെന്ന വാദം അംഗീകരിച്ച കോടതി 75000 രൂപയുടെ ആൾ ജാമ്യത്തിലും തത്തുല്യമായ ആൾ ജാമ്യത്തിലും ജാമ്യം അനുവദിക്കുകയായിരുന്നു.

ജയിലിൽവെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നതിന്‍റെ മാനസി​കാഘാതം ഒരുസ്ത്രീക്കും താങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി കുഞ്ഞിന്‍റെ ക്ഷേമത്തിനും വേണ്ടി പ്രതിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണന്‍റെ ജനനം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നീരീക്ഷണം.

പ്രതി നിദാ ഖാന് നിലവിൽ 5 മാസം ഗർഭിണിയാണ്. കേസിൽ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് നിദാ ഖാനെ പൊലീസ് അറസ്റ്റ്ചെയ്തത്. നാസിക്കിലെ ടിസിഎസ് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്ന യുവതികളെ ബ്രെയിൻവാഷ് ചെയ്തും ഭീഷണിപ്പെടുത്തിയും മതപരിവർത്തനത്തിന് ശ്രമിച്ചെന്നും ലൈം​ഗികമായി ചൂഷണംചെയ്തെന്നുമാണ് കേസ്.

logo
Metro Vaartha
www.metrovaartha.com