

നവിമുംബൈ: കേരള അസംബ്ലി സ്പീക്കർ എ എൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവനയെക്കെതിരേ ഹിന്ദു സ്വാഭിമാനി സംരക്ഷണ സമിതി മുംബൈയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച്ച വൈകീട്ട് 4.30ന് വാഷി കേരള ഹൗസിന് മുന്നിൽ പ്രതിഷേധ യോഗം നടന്നു.
വരും ദിവസങ്ങളിൽ ഇത് മറ്റു പല ഭാഗങ്ങളിലും കാണാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 4.30 മുതൽ 6.30 വരെ ആയിരുന്നു പ്രതിഷേധ യോഗം നടന്നത്. യോഗത്തിൽ മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിൽ നിന്നും വന്ന വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിനിധികൾ സംസാരിച്ചു.
പ്രദീപ്കുമാർ കെ പ്രസിഡന്റ് കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെകെകെഎസ്) മഹാരാഷ്ട്ര, ഗിരീഷ് ജി.നായർ, ശബരിമല അയ്യപ്പ സേവാ സമാജം കൊങ്കൺ പ്രന്ത് ജനറൽ സെക്രട്ടറി, ഗോകുൽദാസ് പ്രമുഖ് (ഭാരത് ഭാരതി മുംബൈ), രമേഷ് കലമ്പൊലി(ജനറൽ സെക്രട്ടറി, ഹിന്ദു സേവാ സമിതി മഹാരാഷ്ട്ര) ദാമോദരൻ പിള്ള പ്രസിഡന്റ് (ഹിന്ദു സ്വാഭിമാൻ സംരക്ഷണ സമിതി) സതീഷ് നിഗം (മഹാരാഷ്ട്ര ബിജെപി സെൽ അധ്യക്ഷൻ) സാഗർ നായിക് (മുൻ മേയർ നവി മുംബ) ,സുരേഷ് ബാബു (ഹിന്ദു ജാഗരൺ മഞ്ച് കൊങ്കൻ പ്രാന്ത് ) ശ്രീമതി കുസുമം (കേന്ദ്രീയ നായർ സാംസ്കാരിക സംഘം) എന്നിവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.