ചീത്ത കൂട്ടുകെട്ട് അനുവദിക്കില്ലെന്ന് മുത്തച്ഛന്‍റെ ഉറപ്പ്; മദ്യലഹരിയിൽ കാറിടിച്ച് രണ്ടു പേരെ കൊന്ന 17കാരന് ജാമ്യം

300 വാക്കിൽ കുറയാതെ വാഹനാപകടങ്ങളെയും അതിന്‍റെ പരിഹാരങ്ങളെയും കുറിച്ച് ഉപന്യാസം എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചീത്ത കൂട്ടുകെട്ട് അനുവദിക്കില്ലെന്ന് മുത്തച്ഛന്‍റെ ഉറപ്പ്; മദ്യലഹരിയിൽ കാറിടിച്ച് രണ്ടു പേരെ കൊന്ന 17കാരന് ജാമ്യം
Updated on

പുനെ: ചീത്ത കൂട്ടുകെട്ട് അനുവദിക്കില്ലെന്ന് മുത്തച്ഛൻ ഉറപ്പു നൽകിയതിനെത്തുടർന്ന് പുനെയിൽ ആഡംബര കാറിടിച്ച് രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട 17കാരന് ജാമ്യം. 7500 രൂപ കെട്ടി വയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് പുനെയിലെ കല്യാണി നഗറിൽ 17കാരൻ ഓടിച്ചിരുന്ന പോർഷെ കാർ ഇടിച്ച് മോട്ടോർ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു സോഫ്റ്റ് വെയർ എൻജിനീയർമാർ കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്തപ്പോൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖന്‍റെ മകനാണ് കുട്ടി. കസ്റ്റഡിയിലെടുത്ത ഉടനെ ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിനു മുന്നിൽ ഹാജരാക്കി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ജാമ്യവും ലഭിച്ചു. കേസിൽ ഉൾപ്പെട്ട കുട്ടിയെ ചീത്ത കൂട്ടുകെട്ടുകളിൽ പെടാതെ സംരക്ഷിക്കുമെന്ന് മുത്തച്ഛൻ ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ബോർഡ് ജാമ്യം നൽകിയിരിക്കുന്നത്.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെത്തി ഗതാഗത നിയമങ്ങൾ പഠിച്ച് 15 ദിവസത്തിനുള്ളിൽ ബോർഡിനു മുന്നിൽ പ്രസന്‍റേഷൻ സമർപ്പിക്കണം. 300 വാക്കിൽ കുറയാതെ വാഹനാപകടങ്ങളെയും അതിന്‍റെ പരിഹാരങ്ങളെയും കുറിച്ച് ഉപന്യാസം എഴുതാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യത്തിനെതിരേ പുനെ പൊലീസ് സെഷൻസ് കോടതിയെ സമീപിച്ചു. കുട്ടിയെ മുതിർന്ന വ്യക്തിയായി പരിഗണിക്കാന് അനുമതി നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർജിനെ സമീപിച്ച് റിവ്യൂ ഹർജി നൽകാനാണ് കോടതി നിർദേശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com