രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അന്തരിച്ച എംപി വസന്തറാവു ചവാന്‍റെ കുടുംബത്തെ സന്ദർശിച്ചു

ഇരുനേതാക്കളും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
Rahul Gandhi visits
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അന്തരിച്ച എംപി വസന്തറാവു ചവാന്‍റെ കുടുംബത്തെ സന്ദർശിച്ചു
Updated on

നന്ദേഡ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വ്യാഴാഴ്ച നന്ദേഡിലെത്തി അന്തരിച്ച കോൺഗ്രസ് എംപി വസന്തറാവു ചവാന്‍റെ വസതി സന്ദർശിച്ചു. ഇരുനേതാക്കളും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. നന്ദേഡ് എംപി വസന്തറാവു ചവാൻ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ഓഗസ്റ്റ് 26 നാണ് അന്തരിച്ചത്.

ശ്വാസകോശ സംബന്ധമായ തകരാറും വൃക്കസംബന്ധമായ അസുഖവുമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരു നേതാക്കളും ഏകദേശം ഒരു മണിക്കൂറോളം അന്തരിച്ച എം പി യുടെ വീട്ടിൽ ചെലവഴിച്ചു. സന്ദർശനത്തിൽ മറ്റു വിഷയങ്ങൾ ഒന്നും ചർച്ച ആയില്ല എന്നാണ് ലഭിക്കുന്ന വിവരം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com