മോഷണ സംഘത്തിന്‍റെ ആക്രമണം; പരുക്കേറ്റ റെയിൽവേ ജീവനക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്

ഭാണ്ഡൂപ്പ് യൂണിറ്റ് നമ്പർ 1 ൽ ട്രാക്ക് മെയിന്‍റൈനറായി ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരനുമായ സോമനാഥ് ഏകനാഥ് ഷിൻഡെയ്ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്
Railway staff injured after robbers attack
മോഷണ സംഘത്തിന്‍റെ ആക്രമണം; പരുക്കേറ്റ റെയിൽവേ ജീവനക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്
Updated on

മുംബൈ: മോഷണസംഘത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റെയിൽവേ ജീവനക്കാരനെ സന്ദർഭോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി ആർ പി എഫ്. 2025 ജനുവരി 1-ന് സീനിയർ സെക്ഷൻ എൻജിനീയർ അങ്കിത് ഗാർഗിൽ കസാറയിലെ ആർപിഎഫിന് അടിയന്തര സന്ദേശം അയക്കുകയായിരുന്നു. റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നതായി അദ്ദേഹം റിപ്പോർട്ട് ചെയ്യുകയായിരുന്നു . ഉടൻ തന്നെ പ്രതികരിച്ച ആർപിഎഫ് സബ് ഇൻസ്പെക്ടർ രാം ലഖൻ കുമാർ, ഹെഡ് കോൺസ്റ്റബിൾ സന്തോഷ് ബാഗുൽ, ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർ മഹിപാൽ പണ്ഡിറ്റ് എന്നിവരോടൊപ്പം സംഭവസ്ഥലത്തേക്ക് കുതിച്ചു.

അവിടെയെത്തിയ സംഘം അബോധാവസ്ഥയിലും അവശനിലയിലുമായ ഒരാളെ കണ്ടെത്തി. പരുക്കേറ്റ വ്യക്തിയെ തോളിൽ ചുമന്ന് അടുത്തുള്ള റോഡിലെത്തിച്ച് അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണത്തിൽ ഇരയുടെ പേര് ഇഗത്പുരി നിവാസിയും ഭാണ്ഡൂപ്പ് യൂണിറ്റ് നമ്പർ 1 ൽ ട്രാക്ക് മെയിന്‍റൈനറായി ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാരനുമായ സോമനാഥ് ഏകനാഥ് ഷിൻഡെയാണെന്ന് കണ്ടെത്തി.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതർ തന്നെ ആക്രമിച്ച് കൊള്ളയടിച്ചതായി ഷിൻഡെ പിന്നീട് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം പ്രതികൾ ഇയാളെ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. മെഡിക്കൽ പരിശോധനയിൽ ആന്തരിക പരുക്കുകൾ സ്ഥിരീകരിച്ചു.

ആർപിഎഫ് ടീമിന്‍റെ പെട്ടെന്നുള്ള പ്രതികരണവും ഷിൻഡെയുടെ സുരക്ഷയും വൈദ്യചികിത്സയും ഉറപ്പാക്കാനുള്ള അവരുടെ ശ്രമങ്ങളും പരക്കെ പ്രശംസിക്കപ്പെട്ടു. അവരുടെ സമയോചിതമായ ഇടപെടൽ നിസ്സംശയമായും ഒരു ജീവൻ രക്ഷിക്കുകയും പൊതുസേവനത്തോടുള്ള ആർപിഎഫിന്‍റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്തതായി സാമൂഹ്യ പ്രവർത്തകൻ രാം ലോകണ്ടേ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com