
ഇഡിക്കെതിരേ പ്രതിഷേധം; രമേശ് ചെന്നിത്തല അറസ്റ്റിൽ
മുംബൈ: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരേ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്.
പിസിസി ആസ്ഥാനമായ തിലക് ഭവനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റുണ്ടായത്. ഇവിടെ നിന്നും ദാദർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നേതാക്കളെ കൊണ്ടു പോയി.