മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്

കൊങ്കൺ, മധ്യ മഹാരാഷ്ട്ര, വിദർഭ, മാറാത്‌വാഡ മേഖലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Red alert in Mumbai

മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലർട്ട്

Updated on

മുംബൈ: മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ശനിയാഴ്ച (ജൂൺ 7) വൈകിട്ട് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റും ഇടിമിന്നലോടു കൂടിയ മഴയുമാണ് പ്രവചിച്ചിരിക്കുന്നത്. ഇതെത്തുടർന്ന് മുംബൈയിലും റായ്ഗഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത ഏഴു ദിവസം പരക്കെ മഴയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ജൂൺ 11 മുതൽ മഴയുടെ തീവ്രത വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൊങ്കൺ, മധ്യ മഹാരാഷ്ട്ര, വിദർഭ, മാറാത്‌വാഡ മേഖലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നഗരത്തിലെ താപ നില 26 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com