കെസിഎ ഓണക്കിറ്റ് വിതരണം ചെയ്തു

ഭയന്ദര്‍ മേഖലയിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്
KCA distributed Onam kits.

കെസിഎ ഓണക്കിറ്റ് വിതരണം ചെയ്തു

Updated on

മുംബൈ: കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎ) ഭയന്ദര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഓണക്കിറ്റ് വിതരണം നടത്തി.മീരാ-ഭയന്ദര്‍ പ്രദേശത്ത് വിവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്.

കെസിഎ ഭയന്ദര്‍ യൂണിറ്റ് പ്രസിഡന്റ് ലിജോ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഓണക്കിറ്റ് വിതരണത്തിന് ചാരിറ്റി ചെയര്‍മാന്‍ ജേക്കബ് സേവ്യര്‍, സെക്രട്ടറി ചാള്‍സ് ജോണ്‍, ട്രഷറര്‍ ജൈമോന്‍ ഔസേപ്പ്, കെ. സി. എ മുംബൈ കേന്ദ്ര നിര്‍വാഹക സമിതി വൈസ് പ്രസിഡന്റ് സണ്ണി മാത്യു, കേന്ദ്ര നിര്‍വാഹക സമിതി അംഗം സിബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com