രാജ്യത്തെ ആദ്യത്തെ മെലഡി റോഡ് മുംബൈയില്‍

കേള്‍ക്കുക ജയ് ഹോ എന്ന പാട്ട്

India's first Melody Road in Mumbai

രാജ്യത്തെ ആദ്യത്തെ മെലഡി റോഡ് മുംബൈയില്‍

Updated on

മുംബൈ: രാജ്യത്തെ ആദ്യത്തെ മെലഡി റോഡ് മുംബൈയിലെ കോസ്റ്റല്‍ റോഡ് ഇടനാഴിയില്‍ സജ്ജമായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഓസകര്‍ പുരസ്‌കാരം നേടിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന്‍റെ ഈണമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കേള്‍ക്കാനാകുക.

നരിമാന്‍ പോയിന്‌റില്‍ നിന്ന് വര്‍ളിയിലേക്കുള്ള ഭാഗത്താണ് സംഗീതം കേള്‍ക്കാനാകുന്നത്.

അമിതവേഗത നിയന്ത്രിക്കാനും ഡ്രൈവര്‍മാരെ ജാഗരൂകരാക്കാനും ഇത്തരം മ്യൂസിക്കല്‍ റോഡുകള്‍ സഹായിക്കുമെന്ന് അധികൃതര്‍ വിശ്വസിക്കുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ഹംഗറി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നേരത്തെ തന്നെ ഇത്തരം റോഡുകളുണ്ട്. ഹംഗേറിയന്‍ കമ്പനിയാണ് സംഗീത റോഡിന് വേണ്ടിയുള്ള കരാര്‍ നേടിയത്.

logo
Metro Vaartha
www.metrovaartha.com