ഞായറാഴ്ച സാഹിത്യ ചർച്ച; കെ.വി.എസ് നെല്ലുവായ് കഥകൾ അവതരിപ്പിക്കും

ഞായറാഴ്ച വൈകിട്ട് 4.30ന് മാട്ടുംഗ കേരള ഭവനത്തിലാണ് സാഹിത്യചർച്ച.
ഞായറാഴ്ച സാഹിത്യ ചർച്ച; കെ.വി.എസ് നെല്ലുവായ് കഥകൾ അവതരിപ്പിക്കും

മുംബൈ: മേയ് മാസത്തെ സാഹിത്യ ചർച്ചയിൽ കവിയും കഥാകൃത്തുമായ കെ.വി.എസ് നെല്ലുവായ് രണ്ട് കഥകൾ അവതരിപ്പിക്കും. ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഗായത്രിയും സാഹിത്യ വേദിയിൽ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് 4.30ന് മാട്ടുംഗ കേരള ഭവനത്തിലാണ് സാഹിത്യചർച്ച. ചിത്രകാരൻ ഗായത്രി വാക്കും വരയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

എല്ലാ സാഹിത്യപ്രേമികൾക്കും ചർച്ചയിൽ പങ്കെടുക്കാമെന്ന് സാഹിത്യ വേദി ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com