സലീം ഡോളയെ മുംബൈയിലെത്തിച്ചു

ചൊവ്വാഴ്ച തുര്‍ക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
salim dolla recahed mumbai

സലീം ഡോള

Updated on

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായി ബന്ധമുള്ള ലഹരിമരുന്ന് റാക്കറ്റിന്റെ മുഖ്യനടത്തിപ്പുകാരന്‍ സലീം ഡോളയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഡല്‍ഹിയില്‍ നിന്നു മുംബൈയിലെത്തിച്ചു. ചൊവ്വാഴ്ച തുര്‍ക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് യുഎഇ വഴി ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.

സിന്തറ്റിക് ലഹരി ദുബായിലെത്തിച്ചതിനു ശേഷം വിവിധ രാജ്യങ്ങള്‍ വഴിയാണു ഇന്ത്യയിലേക്കു കടത്തിയിരുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലഹരി കിച്ചണുകളും സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.

2 പതിറ്റാണ്ടായി ലഹരിമാഫിയയെ നിയന്ത്രിക്കുന്ന സലീം ഡോള 2018ല്‍ ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷം രാജ്യം വിടുകയായിരുന്നു. പിന്നീടാണു തുര്‍ക്കി കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചത്.

logo
Metro Vaartha
www.metrovaartha.com