സാംഗ്ലി കേരള സമാജം സ്വാതന്ത്ര്യദിനാഘോഷം നടത്തി

independence day
സാംഗ്ലി കേരള സമാജം സ്വാതന്ത്ര്യദിനാഘോഷം നടത്തി
Updated on

സാംഗ്ലി:‌ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അശരണർക്കും ആലംബഹീനർക്കും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

ഈ ചടങ്ങുകൾക്ക് സമാജം പ്രസിഡന്‍റ് ഡോ. മധുകുമാർ എ. നായർ, ജനറൽ സെക്രട്ടറി വി. എ. ഷൈജു,ഫെയ്മ മഹാരാഷ്ട്രയുടെ ചീഫ് കോർഡിനേറ്റർ ടി. ജി. സുരേഷ്കുമാർ, മുൻ സമാജം പ്രസിഡന്‍റ് രാജൻ കെ. പുതുശ്ശേരി പുരുഷോത്തമൻ പി.ടി. ജോൺസൺ കെ.വി. ഗോപിനാഥൻ പി. കെ., പ്രതാപ് പണിക്കർ, ശിവദാസൻ നായർ വനിതാ അംഗങ്ങളായ ഗീതാ സുരേഷ് മഞ്ജു പ്രതാപ്, മിനി സോമരാജ്, രുഗ്മിണി ഗോപിനാഥൻ മിനി ശിവദാസൻ റൂബി ജോൺസൺ അൻസു ജോൺസൺ എന്നിവർ നേതൃത്വം നൽകി.

independence day
സാംഗ്ലി കേരള സമാജം സ്വാതന്ത്ര്യദിനാഘോഷം നടത്തി

സമാജം അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും സമാജം ട്രഷറർ ദേവദാസ് വി. എം. നന്ദി  രേഖപ്പെടുത്തി .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com