മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം 30 മുതൽ 35 വരെ സീറ്റുകൾ നേടും: സഞ്ജയ് റാവത്ത്

മേയ് 7നാണ് ബാരാമതിയിൽ തിരഞ്ഞെടുപ്പ്.
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം 30 മുതൽ 35 വരെ സീറ്റുകൾ നേടും: സഞ്ജയ് റാവത്ത്
Updated on

മുംബൈ: ബാരാമതി ലോക്സഭ സീറ്റിൽ വിജയിക്കാൻ അജിത് പവാർ ആരെയൊക്കെ കൂട്ട് പിടിച്ചിട്ടും കാര്യമില്ലെന്നും അജിത് പവാറിന് ഭാര്യയെ വിജയിപ്പിക്കാനാകില്ലെന്നും സഞ്ജയ്‌ റാവത്ത്. അഭിമാന പോരാട്ടാമാണെന്നാണ് നടക്കുന്നതെന്നും അന്തിമ വിജയം സത്യത്തിന്‍റെ മാത്രം ആയിരിക്കുമെന്നും ശിവസേന ഉദ്ധവ്താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാവികാസ് അഘാഡി മികച്ച പോരാട്ടമാണ് നടത്തുന്നത്.

30 മുതൽ 35 സീറ്റ് വരെ സഖ്യം നേടും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഉടൻ ബാരാമതി ലോക്സഭാ മണ്ഡലത്തിൽ റാലി നടത്തും.

എൻസിപി സ്ഥാപക നേതാവായ ശരദ് പവാറിന്‍റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയാ സുലെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്രയും തമ്മിലാണ് പ്രധാന മത്സരം. കുടുംബാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. മേയ് 7നാണ് ബാരാമതിയിൽ തിരഞ്ഞെടുപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com