ഹിന്ദു നവവത്സര സ്വാഗത യാത്രയിൽ സജീവമായി ശബരിമല അയ്യപ്പ സേവാ സമാജം കൊങ്കൺ പ്രാന്ത്

ബൈക്ക് റാലി, സാംസ്കാരിക വാദ്യങ്ങൾ തുടങ്ങിയവ സ്വാഗതയാത്രയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.
SASS konkan pranth celebrates hindu navavalsara swagatha yatra

ഹിന്ദു നവവത്സര സ്വാഗത യാത്രയിൽ സജീവമായി ശബരിമല അയ്യപ്പ സേവാ സമാജം കൊങ്കൺ പ്രാന്ത്

Updated on

മുംബൈ: ഹിന്ദു സംസ്‌കാരവും ആചാരപരിപാലനവും ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകുന്ന ശബരിമല അയ്യപ്പ സേവാ സമാജം(എസ്എഎസ്എസ്) കൊങ്കൺ പ്രാന്ത്, ഇത്തവണയും മുളുന്ദ് ഹിന്ദു നവവത്സര സ്വാഗത യാത്രയിൽ സജീവമായി പങ്കെടുത്തു.

എസ്എഎസ്എസ് കൊങ്കൺ പ്രാന്ത് ജനറൽ സെക്രട്ടറി ഗിരീഷ് ജി. നായർ, ഘാട്കോപ്പർ ഉപവിഭാഗ് പ്രധാനി അരുൺ (കദം), മുളുന്ദ് ജില്ലാ സെക്രട്ടറി ചെല്ലദുരൈ തേവർ മുളുന്ദ് ഝുലേലാൽ താലൂക്ക് സെക്രട്ടറി മനോജ് മിശ്ര, ഭാണ്ഡുപ് ഹിൽ താലൂക്ക് സെക്രട്ടറി പീച്ചിതായ് തേവർ, മുളുന്ദ് ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി (IT) സുജയ് പാട്ടീൽ, സേവക സംഘം ഗിരിജ നായർ, സിനേഷ് നായർ എന്നിവർ സജീവമായി പങ്കെടുത്തു.

പ്രഭു ശ്രീറാം ദർബാർ രഥം, ഛത്രപതി ശിവജി മഹാരാജ് രഥം, അയ്യപ്പ സ്വാമി രഥം, സിന്ധി ഢോൾ-ശെഹ്നായി, കേരള ചണ്ടമേളം, ശിവകാലീന ആയുധ ദർശനം, ബൈക്ക് റാലി, സാംസ്കാരിക വാദ്യങ്ങൾ തുടങ്ങിയവ സ്വാഗതയാത്രയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com