ഗുരുദേവഗിരിയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സെപ്റ്റംബര്‍ 12ന്

മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിര്‍വഹിക്കും
SNDP Yogam to celebrate Sree Narayana Guru Jayanthi on September 12

ഗുരുദേവഗിരിയിൽ ഗുരുജയന്തി ആഘോഷം

Updated on

മുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ താനെ യൂണിയന്‍, ശാഖായോഗം, വനിതാസംഘം യൂണിയന്‍, വനിതാസംഘം യൂണിറ്റ്, വൈദിക സമിതി, യൂത്ത് മൂവ്‌മെന്റ് തുടങ്ങി യൂണിയന്‍ പോഷക സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ 12ന് രാവിലെ 10 മുതല്‍ നെരൂള്‍ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്‌സില്‍ വച്ച് നടത്തും.

യൂണിയന്‍ പ്രസിഡന്റ് എം.ബിജുകുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരളത്തിന്റെ വനിതാ-ശിശുവികസന മന്ത്രി ബിന്ദു കൃഷണ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ശ്രീപദ് വൈ.നായിക്,മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് എന്നിവര്‍ മുഖ്യാതിഥികളാകും.

ശിവഗിരി മഠം മുന്‍ പ്രസിഡന്റും ചേവണ്ണൂല്‍ കളരി സെക്രട്ടറിയുമായ പത്മശ്രീ ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും,എസ്.എന്‍.ഡി.പി.യോഗം അസ്സിസ്റ്റന്റ്‌റ് സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായ പി.റ്റി.മന്മഥന്‍ മുഖ്യപ്രഭാണം നടത്തും.

മുംബൈ സൗത്ത് സെന്‍ട്രല്‍ ലോകസഭാ അംഗവും മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്മായ അനില്‍ ദേശായി,മുന്‍ എം.പി.സഞ്ജീവ് നായിക്,മുന്‍ എം.എല്‍.എ സന്ദീപ് നായിക്,ലീഡര്‍ ഓഫ് ഹൌസ്,നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സാഗര്‍ നായിക്,അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുള്‍ നാസര്‍ എന്നിവര്‍ വിശിഷ്ട അതിഥികളാകും.

സ്വാഗതം യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍,കൃതജ്ഞത പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.വി.വിജയനും നേരും.യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബാലേഷ് ബാലപ്പന്‍,കൗണ്‍സില്‍ അംഗം പി.കെ.ബാലകൃഷ്ണന്‍,നിയുക്ത യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.കെ.ഉത്തമന്‍,വനിതാസംഘം യൂണിയന്‍ സെക്രട്ടറി ശോഭന വാസുദേവന്‍,വൈദിക സമിതി സെക്രട്ടറി എ.വി.സുനില്‍.എ.ആര്‍.ശശിധരന്‍ ജോയിന്റ്‌റ് കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി രാധിക ഗിരീഷ് ജോയിന്റ്‌റ് കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

logo
Metro Vaartha
www.metrovaartha.com