സീൽ ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് കെ കെ ടാറ്റഡ് മുഖ്യാതിഥിയായിരുന്നു.
independence day
സീൽ ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
Updated on

റായ്‌ഗഡ്: സീൽ ആശ്രമത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആചരിച്ചു. സീൽ ആശ്രമത്തിൽ വെച്ച് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് കെ കെ ടാറ്റഡ് മുഖ്യാതിഥിയായിരുന്നു. സീൽ രക്ഷാധികാരിയും മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ.എബ്രഹാം മത്തായി സീൽ ആശ്രമം സ്ഥാപകൻ – ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

താലൂക്ക് പോലീസ് എ.പി.ഐ സച്ചിൻ പവാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഘാംഗങ്ങളും മധുരപലഹാരങ്ങളും പാനീയങ്ങളും വികെ 75 സമാജിക് മണ്ഡൽ ലഘുഭക്ഷണങ്ങളും വിതരണം ചെയ്തു.

independence day
സീൽ ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

പതാക ഉയർത്തൽ പരിപാടിയിൽ പങ്കെടുത്ത വംഗാനി ഗ്രാമത്തിലെ കുട്ടികൾക്ക് വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചാണ് അന്തേവാസികളായ ഗായകർ സ്വാതന്ത്യ ദിനത്തെ അവിസ്മരണീയമാക്കിയത്. മൂന്ന് അന്തേവാസികളുടെ ജന്മദിനവും ചടങ്ങിനോടൊപ്പം ആഘോഷിച്ചു.

independence day
സീൽ ആശ്രമത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

താനെയിലെ ബെഡെസെഡ പള്ളിയോടൊപ്പം ബേധാനി ആശുപത്രിയിലെ സംഘവും ആഘോഷപരിപാടികളിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.