

കളരിപ്പയറ്റിന്‍റെ പ്രാധാന്യം പാരമ്പര്യം പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍
ഡോംബിവ്ലി: ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ആധുനിക കാലഘട്ടത്തില്‍ കളരിപ്പയറ്റിന്‍റെ പ്രാധാന്യം, പാരമ്പര്യം, പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
1952-ല്‍ സ്ഥാപിതമായ പ്രശസ്തമായ സിഎസ്‌കെ കളരിയുടെ മേധാവി ആചാര്യ കെ.പി. സുരേഷ് ഗുരുക്കള്‍ സെമിനാറിന് നേതൃത്വം നല്‍കും. ജൂണ്‍ 28ന് വൈകിട്ട് 4:30 മുതല്‍ ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാടി മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് പരിപാടി.
ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കുന്ന പരിപാടിയില്‍ ആചാര്യ കെ പി സുരേഷ് ഗുരുക്കന്മാരെ ആദരിക്കും. പരമ്പരാഗത രീതിയിലുള്ള ഗുരുദക്ഷിണ ചടങ്ങും നടക്കും.
കളരിപ്പയറ്റ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രകടനവും പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും.