

ഇടിമിന്നലിലും കാറ്റിലും കുടുങ്ങി ഷിന്‍ഡെയുടെ ഹെലികോപ്ടര്‍
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കല്യാണിന് സമീപം ശക്തമായ ഇടിമിന്നലിലും കാറ്റിലും അകപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തി.
ജുഹുവിലാണ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു.
മഹാലക്ഷ്മി റേസ്‌കോഴ്സ് ഹെലിപാഡില്‍ നിന്ന് മുര്‍ബാദിലേക്കായിരുന്നു ഷിന്‍ഡെയുടെ യാത്ര. കല്യാണിന് സമീപം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥ മോശമായത്. ശക്തമായ കാറ്റും ഇടിമിന്നലും മൂലം ദൂരക്കാഴ്ച കുറഞ്ഞതോടെമുന്നോട്ടുപോകുന്നത് അപകടകരമാണെന്ന് വിലയിരുത്തിയ പൈലറ്റ് സുരക്ഷ മുന്‍നിര്‍ത്തി യാത്ര റദ്ദാക്കുകയായിരുന്നു.