സല്‍മാന്‍ ഖാന്‍റെ വസതിക്ക് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

പാമ്പിനെ പിടി കൂടി കാട്ടിലേക്ക് അയച്ചു
Snake spotted near Salman Khan's residence sparks panic

സല്‍മാന്‍ ഖാന്‍

Updated on

മുംബൈ: ബാന്ദ്ര പ്രദേശത്തെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിനു സമീപം പാമ്പിനെ കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

തിങ്കളാഴ്ച രാവിലെ ഖാന്‍ താമസിക്കുന്ന ഗാലക്‌സി അപ്പാര്‍ട്ട്മെന്റിന് സമീപം പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് അവിടത്തെ സുരക്ഷാ ഗാര്‍ഡുകളും നാട്ടുകാരും പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു.

പാമ്പ് പിടുത്തക്കാരനെത്തിയാണ് പാമ്പിനെ പിടിച്ചത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തിയതിന് ശേഷം പാമ്പിനെ കാട്ടിലേക്ക് അയച്ചു.

logo
Metro Vaartha
www.metrovaartha.com