എസ് എൻ ഡി പി യോഗം വനിതാസംഘം യൂണിയൻ ലോക വനിതാദിനം ആഘോഷിച്ചു

മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഗുരുദേവ തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടിയ കുമാരി സോക്ടർ ഡിന്‍റാ മുരളിധരനെ ( ഷൈനി) ഷാൾ, തുളസി തൈ, ഫലകം എന്നിവ നൽകി ആദരിച്ചു
വനിതാ ദിനാഘോഷത്തിൽ‌ നിന്ന്
വനിതാ ദിനാഘോഷത്തിൽ‌ നിന്ന്

മുംബൈ: ശ്രീനാരായണ ധർമ പരിപാലന യോഗം വനിതാസംഘം മുംബൈ-താനെ യൂണിയന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു, ഗോരഗാവ് വെസ്റ്റിലെ ബംങ്കൂർ നഗർ ശ്രീ അയ്യപ്പ ക്ഷേത്ര ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായ ഒരു വലിയ ദിനത്തിന്‍റെ ഓർമ്മപ്പെടുത്തലായിട്ടാണ് പരിപാടി ആഘോഷിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, സമൂഹം, സംഘടന, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ശ്രീനാരായണ ധർമത്തിലെ ഭാര്യാധർമം എന്ന ഭാഗത്ത് ഗുരു പറയുന്നതുപോലെ "വസതിക്കൊത്ത ഗുണമുള്ളവളായി വരവിൽ സമം വ്യയം ചെയ്യുകിൽ തന്‍റെ വാഴ്ചയ്ക്ക് തുണയാകും" അതായത് വീടിന്‍റെ വരവ് ചിലവുകൾ നിയന്ത്രിക്കുന്നവളായിരിക്കണം സ്ത്രീ ഒപ്പം വരവ് അറിഞ്ഞു ചിലവ് ചെയ്യുന്നവളുമായിരിക്കണം അങ്ങനെ സ്ത്രീകൾ വീടിന്‍റെ സാമ്പത്തിക അടിത്തറയുടെ സ്രോതസ്സാകണമെന്നും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനോടൊപ്പം സ്ത്രീകൾ ശാരീരികമായും മാനസികമായും കരുത്തുറ്റവരാകണമെന്നും ഗുരു എഴുതി നല്കിയിട്ടുണ്ട് ഇതിന്‍റെയെല്ലാം കൂടി ചുവട് പിടിച്ചാണ് അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിക്കാൻ വനിതാസംഘം യൂണിയൻ തീരുമാനമെടുത്തത്.

ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിനമെന്ന ആശയത്തിൽ നിന്ന് ആവിർഭവിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം, സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ വനിതകൾക്ക് മാത്രമായിട്ടാണ് "അരുവിപ്പുറം ശ്രീനാരായണ ധർമ്മ പരിപാലന യോഗം" എന്ന മഹാപ്രസ്ഥാനം എസ് എൻ ഡി പി യോഗം വനിതാസംഘം എന്ന പേരിൽ ഒരു പോഷക സംഘടന വിഭാവനം ചെയ്തത്.

വനിതാ ദിനാഘോഷത്തിൽ‌ നിന്ന്
വനിതാ ദിനാഘോഷത്തിൽ‌ നിന്ന്

അതിൽ ഒരു യൂണിയനായ മുംബൈ താനേ യൂണിയന്‍റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാഘോഷം ഞായറാഴ്ച രാവിലെ ഒൻപതര മണിക്ക് ഗുരുപൂജയോടെ തുടക്കം. മുൻ മുനിസിപ്പൽ കൗൺസിലറും മഹിള മോർച്ച ബിജെപി ജില്ലാ പ്രസിഡന്‍റ് ശ്രീകല പിള്ള, ലോക കേരള സഭാംഗവും സാമൂഹിക പ്രവർത്തകയുമായ രാഖീ സുനിൽ എന്നിവർ വിശിഷ്ഠാ അഥിതികളായിരുന്നു. ഈ അവസരത്തിൽ മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഗുരുദേവ തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടിയ കുമാരി സോക്ടർ ഡിന്‍റാ മുരളിധരനെ ( ഷൈനി) ഷാൾ, തുളസി തൈ, ഫലകം എന്നിവ നൽകി ആദരിച്ചു. യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, കോർഡിനേറ്റർ ബി. സുലിലൻ എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ലോക വനിതാദിന മുഖ്യപ്രഭാഷണം നടത്തി. സ്വാഗതം വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവനും കൃതജ്ഞത വൈസ് പ്രസിഡന്‍റ് ബിനാ സുനിൽകുമാറും പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് സദ്യയ്ക്ക് ശേഷം വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി "വനിതാ പേഴ്‌സണാലിറ്റി കണ്ടെസ്റ്റ് 2024" എന്ന പ്രത്യേക പരിപാടി നടത്തപ്പെട്ടതിൽ ഒന്നാം സ്ഥാനം ഷീബാ അരവിന്ദാക്ഷൻ (മലാഡ് യുണിറ്റ്),രണ്ടാം സ്ഥാനം ഷൈനി ജയൻ (മീരാ റോഡ് യുണിറ്റ്),മൂന്നാം സ്ഥാനം ലത സുഭാഷ് എന്നിവർ കരസ്ഥമാക്കിയാതായി വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com