ഉല്ലാസ്‌നഗർ ശാഖയിൽ ഗുരുജയന്തി ആഘോഷം

ശാഖാ പ്രസിഡന്‍റ് ടി.മനോഹരൻ അധ്യക്ഷത വഹിക്കും.
Guru jayanti
ഉല്ലാസ്‌നഗർ ശാഖയിൽ ഗുരുജയന്തി ആഘോഷം
Updated on

താനെ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയനിൽപെട്ട 3879 നമ്പർ ഉല്ലാസ്‌നഗർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ 170 ാമത് ജയന്തി ആഘോഷം സെപ്റ്റംബർ ഒന്നാം തിയതി വൈകിട്ട് അഞ്ച് മണിമുതൽ ഉല്ലാസ്‌നഗർ 2 ന്യൂ ടെലിഫോൺ എക്സ്ചേഞ്ച് ന് പുറകിലുള്ള ബി ജെ പി ജില്ലാ കാര്യാലയം ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ശാഖാ പ്രസിഡന്‍റ് ടി.മനോഹരൻ അധ്യക്ഷത വഹിക്കും.

ജയന്തി സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഉല്ലാസ്‌നഗർ എംഎൽഎ കുമാർ ഐലാനി നിർവഹിക്കും. ബി ജെ പി അധ്യക്ഷൻ പ്രദീപ് രാംചന്ദാനി, മുംബൈ താനെ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും. ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുരത്‌നം മാസികയുടെ പത്രാധിപ സമിതി അംഗം വി.എൻ.പവിത്രൻ മുഖ്യപ്രഭാഷണം നടത്തും.

സ്വാഗതം ശാഖാ സെക്രട്ടറി എസ്.രാമഭദ്രൻ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്‍റ് റ്റി.ടി.സാബു രേഖപ്പെടുത്തും തദവസരത്തിൽ എസ് എസ് സി & എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്നതാണ് .വിവിധയിനം കലാപരിപാടികൾക്ക് ശേഷം മഹാപ്രസാദം ഉണ്ടായിരിക്കുന്നതാണെന്ന് ശാഖാ സെക്രട്ടറി എസ്.രാമഭദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9422574846

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com