എസ് എൻ ഡി പി യോഗം വനിതാ സംഘം യൂണിയൻ ഞായറാഴ്ച വനിതാദിനം ആഘോഷിക്കും

മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഗുരുദേവ തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടിയ കുമാരി സോക്ടർ ഡിന്‍റാ മുരളിധരനെ ( ഷൈനി) ആദരിക്കും.
എസ് എൻ ഡി പി യോഗം വനിതാ സംഘം യൂണിയൻ ഞായറാഴ്ച വനിതാദിനം ആഘോഷിക്കും
Updated on

മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം വനിതാ സംഘം മുംബൈ-താനെ യൂണിയൻ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 10-ന് ഞായറാഴ്ച രാവിലെ 9.30 മണി മുതൽ ഗോരഗാവ് വെസ്റ്റിലെ ബംങ്കൂർ നഗർ ശ്രി അയ്യപ്പ ക്ഷേത്ര ഹാളിൽ വെച്ച് വനിതാ സംഘം യുണിയൻ പ്രസിഡന്‍റ് സുമ രഞ്ജിത്തിന്‍റെ അധ്യക്ഷതയിൽ ആഘോഷിക്കുന്നു. സ്ത്രീ ശാക്തികരണത്തിന്‍റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. വിദ്യഭ്യാസം,ആരോഗ്യം, തൊഴിൽ,സമൂഹം, സംഘടന,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിനമെന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്.

ലിംഗസമത്വം ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിച്ച് കൊണ്ട് വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത എസ് എൻ ഡി പി യോഗം വനിതാ സംഘത്തിന്‍റെ ഒരു യുണിയനായ മുംബയ് താനേ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന വനിതാ ദിനാഘോഷം രാവിലെ ഒൻപത് മണിക്ക് ഗുരുപൂജയോടെ തുടക്കം കുറിയ്ക്കും. മുൻ മന്ത്രി,മുൻ ഡെപ്പുറ്റി മേയർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുംബൈ,ഇപ്പോഴത്തെ ഗോരെഗാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമായ വിദ്യ ജെ താക്കൂർ,മുൻ മുനിസിപ്പൽ കൗൺസിലറും മഹിള മോർച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രികല പിള്ള, ലോക കേരള സഭാഗവും സാമൂഹിക പ്രവർത്തകയുമായ രാഖീ സുനിൽ എന്നിവർ വിശിഷ്ഠാ അതിഥികളാകും യുണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, കോർഡിനേറ്റർ ബി. സുലിലൻ എന്നിവർ പങ്കെടുക്കും ചങ്ങാനാശേരി യുണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ വനിതാദിന മുഖ്യപ്രഭാഷണം നടത്തും സ്വാഗതം വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവനും കൃതജ്ഞത വൈസ് പ്രസിഡന്റ് ബിനാ സുനിൽകുമാറും നിർവഹിക്കും.

മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഗുരുദേവ തത്വ ചിന്തയിൽ ഡോക്ടറേറ്റ് നേടിയ കുമാരി സോക്ടർ ഡിന്‍റാ മുരളിധരനെ ( ഷൈനി) ആദരിക്കും. ഉച്ചയ്ക്ക് സദ്യയ്ക്ക് ശേഷം വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി "വനിതാ പേഴ്‌സണാലിറ്റി കണ്ടെസ്റ്റ് 2024" എന്ന പ്രത്യേക പരിപാടി നടത്തപ്പെടും തുടർന്ന് സമ്മാനദാന വിതരണവും കലാപരിപാടികളും അരങ്ങേറുമെന്ന് വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ അറിയിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com