കല്യാൺ വെസ്റ്റ് ശാഖ വാർഷികവും പുനഃപ്രതിഷ്ഠയും

രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ശാന്തിഹവനം,ഒൻപത് മണിക്ക് ഗുരുപ്രതിഷ്‌ഠ.
കല്യാൺ വെസ്റ്റ് ശാഖ വാർഷികവും പുനഃപ്രതിഷ്ഠയും
Updated on

താനെ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട കല്യാൺ വെസ്റ്റ് ശാഖാ ഗുരുമന്ദിരത്തിന്‍റെ പത്താമത് വാർഷികവും പുനഃപ്രതിഷ്ഠയും ഏപ്രിൽ 21,22 തിയതികളിലായി സുന്ദരേശൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം,ശാന്തി ഹവനം,മഹാഗുരു പൂജ എന്നി പൂജാദികർമ്മങ്ങളോടെ കല്യാൺ വെസ്റ്റ്,ഗോദ്‌റെജ്‌ ഹില്ലിലുള്ള സന്നിധാനം ഹൈറ്റിലെ ശാഖാഗുരുമന്ദിരത്തിൽ വെച്ച് നടത്തും. ശനിയാഴ്ച് രാവിലെ അഞ്ചര മണിക്ക് ഗണപതി ഹോമത്തോടെ തുടക്കം. തുടർന്ന് വൈകിട്ട് നാല് മണിമുതൽ അലങ്കരിച്ച വാഹനത്തിൽ ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. രണ്ടാം ദിനമായ ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് ശാന്തിഹവനം,ഒൻപത് മണിക്ക് ഗുരുപ്രതിഷ്‌ഠ.

തുടർന്ന് മഹാഗുരുപൂജയ്ക്ക് ശേഷം ബദലാപ്പൂർ രാമഗിരി ആശ്രമം മഠാധിപതി സർവ്വശ്രീ കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും എഴുത്തുകാരിയും ആദ്ധ്യാപികയുമായ നിർമ്മല മോഹൻ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.

മുംബൈ-താനെ യൂണിയൻ പ്രസിഡന്‍റ് എം ബിജു കുമാർ, വൈസ് പ്രസിഡന്‍റ് ടി കെ മോഹൻ, സെക്രട്ടറി ബിനു സുരേന്ദ്രൻ,ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി ടി.എസ്.ഉ ണ്ണികൃഷ്ണൻ 9892098375 അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com