പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റു വാങ്ങി സാമൂഹ്യ പ്രവർത്തക രാഖി സുനിൽ

അനൂപ് ജലോട്ട, അനുരാധ പാൽ, ലതാ സുരേന്ദ്ര, സന്ദീപ് സോപാൽക്കർ എന്നിവരും അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു.
പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റു വാങ്ങി സാമൂഹ്യ പ്രവർത്തക രാഖി സുനിൽ
പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റു വാങ്ങി സാമൂഹ്യ പ്രവർത്തക രാഖി സുനിൽ
Updated on

മുംബൈ: സാമൂഹിക പ്രവർത്തനത്തിനുള്ള പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം സാമൂഹ്യ പ്രവർത്തക രാഖി സുനിൽ ഏറ്റു വാങ്ങി. മുംബൈ നഗരത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബിസിനസ്സ്, ബോളിവുഡ്, തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായിരുന്നു. പ്രശസ്ത സാമൂഹിക പ്രവർത്തക ശോഭ ആര്യ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ നാടിന്‍റെ ഉന്നമനത്തിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച വ്യക്തികൾക്ക് പുരസ്‌കാരം കൈമാറി.

അനൂപ് ജലോട്ട, അനുരാധ പാൽ, ലതാ സുരേന്ദ്ര, സന്ദീപ് സോപാൽക്കർ എന്നിവരും അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു. മഹാരാഷ്‌ട്രയിലെ പ്രമുഖരായ സംരംഭകർ മുതൽ ദീർഘവീക്ഷണമുള്ള നേതാക്കൾ വരെ, ഓരോ അവാർഡ് ജേതാവും പ്രതിനിധീകരിക്കുന്നത് പ്രതീക്ഷയുടെയും പുരോഗതിയുടെയും വഴിത്തിരിവാണെന്ന് ശോഭ ആര്യ പറഞ്ഞു.

ഇന്ത്യ വളർച്ചയുടെയും വികസനത്തിന്‍റെയും പാതയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യ എക്‌സലൻസ് അവാർഡുകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് വിശിഷ്ടാതിഥികൾ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com