ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ഉദ്ധവിന്‍റെ അനുയായി; സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് എസ്പി

മഹാരാഷ്ട്ര എസ് പി യൂണിറ്റ് അധ്യക്ഷൻ അബു അസ്മിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
SP decides to walk out of MVA after Babri Masjid demolition post by Uddhav's aide
ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ഉദ്ധവിന്‍റെ അനുയായി; സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് എസ്പി
Updated on

മുംബൈ: ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറേയുടെ വിശ്വസ്തൻ ബാബറി മസ്ജിദ് തകർത്തതിനെ പ്രകീർത്തിച്ചതിൽ പ്രതിഷേധിച്ച് മഹാ വികാസ് അഘാടി വിട്ട് സമാജ്‌വാദി പാർട്ടി. മഹാരാഷ്ട്ര എസ് പി യൂണിറ്റ് അധ്യക്ഷൻ അബു അസ്മിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഖിലേഷ് യാദവുമായി സംസാരിച്ചുവെന്നും ഞങ്ങൾ സഖ്യം വിടുകയാണെന്നും അസ്മി വ്യക്തമാക്കി.

ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ചു കൊണ്ടൊരു പരസ്യം ശിവസേന (യുബിടി) ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉദ്ധവിന്‍റെ അനുയായിയും ശിവസേനയുടെ എംഎൽസിയുമായ മിലിന്ദ് നർ‌വേക്കർ ഈ പരസ്യം എക്സിലൂടെ പങ്കു വക്കുകയും ചെയ്തു. ഇതാണ് എസ്പിയെ പ്രകോപിപ്പിച്ചത്.

ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കിൽ പിന്നെ ബിജെപിയും എംവിഎയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അസ്മി ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com